---
title: "കൂത്താട്ടുകുളത്ത് മണ്ണ് മാന്തി യന്ത്രവും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം , ഒരാൾ ഗുരുതാവസ്ഥയിൽ"
english_title: "Accident in Koothattukulam: A young man died tragically, one person is in a serious condition after a soil digger and a scooter collided"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319137/Accident in Koothattukulam: A young man died tragically, one person is in a serious condition after a soil digger and a scooter collided"
published_at: "2025-10-07T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e469a243d09_1000353681.png"
keywords: []
---

# കൂത്താട്ടുകുളത്ത് മണ്ണ് മാന്തി യന്ത്രവും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം , ഒരാൾ ഗുരുതാവസ്ഥയിൽ

> **Lead Summary:** കൂത്താട്ടുകുളം : ഒലിയപ്പുറം റോഡിൽ മണ്ണ് മാന്തിയന്ത്രവും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.സ്കൂട്ടറിലെ മറ്റൊരു യാത്രക്കാരനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കൂത്താട്ടുകുളം : ഒലിയപ്പുറം റോഡിൽ മണ്ണ് മാന്തിയന്ത്രവും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.സ്കൂട്ടറിലെ മറ്റൊരു യാത്രക്കാരനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുമാറാടി ഓണാട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നെടുങ്കണ്ടം സ്വദേശി സന്തോഷ് (50) ആണ് മരിച്ചത്.ഒപ്പം യാത്ര ചെയ്ത ഒലിയപ്പുറം,ആക്കതടത്തിൽ എ എൻ റെജി (43)യെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇന്നലെ രാത്രി ഏഴോടെ ചമ്പോന്തയിൽതാഴം കാർ വർക്ക്ഷോപ്പിനു സമീപമാണ് അപകടം. കൂത്താട്ടുകുളം ഭാഗത്തു നിന്നു വന്ന മണ്ണുമാന്തിയന്ത്രവും എറണാകുളം ഭാഗത്തു നിന്നു വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

റോഡിലെ വെളിച്ചക്കുറവ് കാരണം മണ്ണ് മാന്തിയന്ത്രമാണ് വരുന്നതെന്ന് സ്കൂട്ടർ യാത്രികർ തിരിച്ചറിഞ്ഞില്ല.

ഇതാണ് അപകടത്തിൻ്റെ പ്രധാന കാരണമെന്ന നിഗമനത്തിലാണ് നാട്ടുകാർ. മണ്ണുമാന്തി യന്ത്രത്തിൻ്റെ മുൻവശത്തെ ഡോസറിലേക്ക് സ്കൂട്ടർ ഇടിക്കുകയായിരുന്നു.

മരിച്ച സന്തോഷിൻ്റെ ഭാര്യ സ്വപ്ന. മക്കൾ അഗ്നിവേശ് (വിദ്യാർത്ഥി രാമപുരം മാർ അഗസ്റ്റിൻ കോളേജ്) ശിവഗംഗ

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319137/Accident in Koothattukulam: A young man died tragically, one person is in a serious condition after a soil digger and a scooter collided)